Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pramod Das Wins

Idukki

കൊ​റി​യ​ൻ അം​ബാ​സഡ​ർ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഓ​പ്പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ്ര​മോ​ദ് ദാ​സി​ന് വെ​ള്ളി മെ​ഡ​ൽ

ചെ​റു​തോ​ണി: നേ​പ്പാ​ളി​ൽ ന​ട​ന്ന 13-ാമ​ത് കൊ​റി​യ​ൻ അം​ബാ​സി​ഡ​ർ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഓ​പ്പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പാ​ര​ാവി​ഭാ​ഗ​ത്തി​ൽ താ​യ്ക്വോ​ണ്ട മ​ത്സ​ര​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി പ്ര​മോ​ദ് ദാ​സി​ന് വെ​ള്ളി​മെ​ഡ​ൽ.

ക​ഞ്ഞി​ക്കു​ഴി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ദാ​സി​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും മൂ​ന്നാ​മ​ത്തെ മ​ക​നാ​യ പ്ര​മോ​ദ് ജ​ന്മ​നാ ഇ​ട​തു കൈ ​ഇ​ല്ലാ​ത്ത​തും വ​ല​തു കൈ ​ശോ​ഷി​ച്ച​യാ​ളു​മാ​ണ്. ഇ​തെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് ഈ ​യു​വാ​വ് നേ​ട്ട​ങ്ങ​ൾ വാ​രി​ക്കൂ​ട്ടു​ന്ന​ത്. ഫു​ട്ബോ​ളി​ലും മാ​ര​ത്ത​ണി​ലും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ​തു​കൂ​ടാ​തെ ഒ​ന്പ​തു ലോ​ക റി​ക്കാ​ർ​ഡു​ക​ളു​ടെ ഉ​ട​മ​കൂ​ടി​യാ​ണ് പ്ര​മോ​ദ്.

ക​ഞ്ഞി​കു​ഴി എ​സ്എ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ൾ മു​ത​ൽ സ്പോ​ർ​ട്സ് രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

എ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി ഫു​ട്ബോ​ൾ താ​ര​മാ​യാ​ണ് തു​ട​ക്കം.

ഏ​ഷ്യ​യി​ലെ ആ​ദ്യ ഫി​ഫ ലൈ​സ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ച്ച് എ​ന്ന ബ​ഹു​മ​തി​ക്കും അ​ർ​ഹ​നാ​യി. വെ​ൺ​മ​ണി സ്വ​ദേ​ശി എ​ലി​സ​ബ​ത്താ​ണ് ഭാ​ര്യ. ചെ​റു​തോ​ണി യൂ​ണി​വേ​ഴ്സ​ൽ അ​ക്കാ​ദ​മി​യി​ലെ പോ​ൾ ജോ​ർ​ജാ​ണ് അം​ഗ​പ​രി​മി​ത​നാ​യ പ്ര​മോ​ദി​ന്‍റെ പ​രി​ശീ​ല​ക​ൻ.

Latest News

Up